അറിയുമോ മൺപാത്രത്തിന്റെ ഈ ​ഗുണങ്ങൾ

Advertisement

പണ്ടുകാലത്ത് വീടുകളിൽ കുടിവെള്ളം ശേഖരിച്ചിരുന്നത് മൺകുടങ്ങളിൽ ആയിരുന്നു. ഫ്രിഡ്ജിന്റെ വരവോടെ ആ പതിവും നിന്നു. മൺപാത്രങ്ങളിൽ ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്.

∙ തണുപ്പ് നൽകുന്നു

മൺപാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടാകും. മൺപാത്രങ്ങളിൽ വളരെ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. ഈ ദ്വാരങ്ങളിലൂടെ വെള്ളം വളരെ പെട്ടെന്ന് ആവിയായി പോകും. ഇതുമൂലം കലത്തിലെ വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടുന്നു. അങ്ങനെ വെള്ളത്തിന് തണുപ്പ് വരുന്നു.

∙ ക്ഷാരഗുണം

നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണവും അമ്ല ഗുണമുളളതാണ്. ഇത് വിഷാംശങ്ങളുണ്ടാക്കുന്നു. കളിമണ്ണ് ക്ഷാരഗുണം ഉള്ളതാണ്. ഇത് അമ്ലഗുണമുള്ള ഭക്ഷണവുമായി ചേരുമ്പോൾ പിഎച്ച് ബാലൻസ് നിയന്ത്രിക്കുകയും അസിഡിറ്റിയും വായുകോപവും എല്ലാം അകറ്റുകയും ചെയ്യുന്നു.

∙ ഉപാപചയപ്രവർത്തനം

മൺകലത്തിൽ സൂക്ഷിച്ച വെള്ളത്തിൽ യാതൊരുവിധ രാസവസ്തുക്കളും ഇല്ല ദിവസവും മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വെള്ളത്തിലെ ധാതുക്കളാണ് ഇതിനു സഹായിക്കുന്നത്.

∙ സൂര്യാഘാതം തടയുന്നു
വേനൽക്കാലങ്ങളിൽ സൂര്യഘാതം പതിവാണ്. മൺകുടത്തിലെ വെള്ളം കുടിക്കുന്നത് ഇതിനെ തടയും. മൺകുടത്തിലെ ജലം ധാതുക്കളാലും പോഷകങ്ങളാലും സമ്പന്നമാണ്. ഇത് ശരീരത്തിലെ ജലാംശം വളരെപെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കും.

∙ തൊണ്ടയ്ക്ക് നല്ലത്

ഫ്രിഡ്ജിലെ തണുത്തവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ചൊറിച്ചിലും വേദനയും ഉണ്ടാക്കും. എന്നാൽ മൺകുടത്തിലെ വെള്ളത്തിന് ആവശ്യത്തിന് തണുപ്പേ ഉള്ളൂ. ഇത് തൊണ്ടയ്ക്ക് നല്ലതാണ്.

∙ ശുദ്ധീകരിച്ച ജലം

മൺകുടം വെള്ളത്തിനെ തണുപ്പിക്കുക മാത്രമല്ല, സ്വാഭാവികമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

∙ ദഹനത്തിനു സഹായം

രാസവസ്തുക്കൾ ഒന്നും അടങ്ങിയിട്ടില്ലാത്തതിനാൽ മൺകുടത്തിലെ വെള്ളം ദിവസവും കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. വെള്ളത്തിലെ ധാതുക്കൾ ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു.

∙ സുരക്ഷിതം

മൺകുടത്തിലെ വെള്ളം ശുദ്ധമാണ് സുരക്ഷിതവുമാണ്. യാതൊരു മലിനവസ്തുക്കളും അതിൽ അടങ്ങിയിട്ടില്ല.
മൺപാത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന കളിമണ്ണിൽ ധാതുക്കളും വൈദ്യുതകാന്തികോർജവും ഉണ്ട്. ഇത് ഒരു നാച്വറൽ ഹീലർ കൂടിയാണ്. ശരീരത്തിന് ഊർജമേകാൻ ഇത് സഹായിക്കും.

Advertisement