സുരേശേട്ടന്‍ പ്രണയിച്ചത് സുമലത ടീച്ചറെ അല്ല…. നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു

Advertisement

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ദീപ്തി കാരാട്ട് ആണ് വധു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായര്‍ ഇരുവരുടേയും ഫോട്ടോ പങ്കുവച്ചു. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് മാധവന്‍. പെണ്ണും പൊറാട്ടും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. സന്തോഷ് ടി കുരുവിളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്നാ താന്‍ കേസ് കൊട് സിനിമയിലെ സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറെയും പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Advertisement