രണ്ട് കാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട് സൂര്യ ചിത്രം കങ്കുവയുടെ സെക്കന്‍ഡ് ലുക്ക്

ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് സൂര്യ നായകനായെത്തുന്ന കങ്കുവയുടെ സെക്കന്‍ഡ് ലുക്ക് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. രണ്ട് ചിത്രങ്ങളാണ് സെക്കന്‍ഡ് ലുക്കിലുള്ളത്. രണ്ട് കാലഘട്ടത്തെയാണ് സെക്കന്‍ഡ് ലുക്ക് സൂചിപ്പിക്കുന്നത്. സൂര്യ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സെക്കന്‍ഡ് ലുക്ക് പങ്കുവച്ചത്. വിവിധ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സിരുത്തെ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഈ വര്‍ഷം പകുതിയോടെ തന്നെ കങ്കുവ തിയേറ്ററിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിരിക്കും കങ്കുവ.

Advertisement