എല്ലാവരും ശ്രദ്ധിച്ചത് മോഹന്‍ലാലിന്റെ കൈകളിലേക്ക്…അതിനൊരു കാരണമുണ്ട്..

Advertisement

മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘നേര്’ സിനിമയുടെ പ്രൊമോഷനിടെ ആരാധകര്‍ ഏറെ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ കൈകളിലേക്കാണ്. അതിനൊരു കാരണമുണ്ട്, സൂപ്പര്‍താരത്തിന്റെ കൈയില്‍ കിടക്കുന്ന ആഡംബര വാച്ചിന് രണ്ട് കോടിയാണത്രേ വില!
റിച്ചാര്‍ഡ് മില്ലെ  030 എന്ന ബ്രാന്‍ഡാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയ വാച്ച്. ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ വിലയുള്ള ആഡംബര വാച്ചാണിത്. ഇതു കൂടാതെ മറ്റ് നിരവധി ആഡംബര വാച്ചുകളും താരത്തിന്റെ കൈകളില്‍ ഉണ്ട്. 80 ലക്ഷത്തോളം വിലയുള്ള പറ്റെക് ഫിലിപ്പ് അക്വാനോട്ട്, 25 ലക്ഷം രൂപ വരെ വിലയുള്ള ബ്രിഗൂട്ട് ട്രെഡിഷന്‍ വാച്ച് എന്നിവയും താരത്തിന്റെ കൈയിലുണ്ട്.

Advertisement