എമ്പുരാന് പ്രമോ ഷൂട്ട് ഇല്ല… പൃഥ്വിരാജ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന എമ്പുരാന്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോ വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. എമ്പുരാന് പ്രമോ ഷൂട്ട് ഇല്ല എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.
‘എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്.- പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

Advertisement