കാമുകി സബാ ആസാദ് പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുമായി ഹൃത്വിക്

ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഹൃത്വിക്കും സബയും ഡേറ്റിംഗ് നടത്തുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. സബാ ആസാദ് പങ്കുവെച്ച ഒരു ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഹൃത്വിക് റോഷൻ. ഹൃദയ ചിഹ്‍നമാണ് ഹൃത്വിക് സബയുടെ ഫോട്ടോയ്‍ക്ക് കമന്റായി ഇട്ടിരിക്കുന്നത്.

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം ‘ഫൈറ്റർ’ അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാർഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോൺ ആണ് നായിക. എയർഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കർ- ഗായത്രി ദമ്പതിമാർ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവരാണ് നിർമാതാക്കൾ.

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിച്ചാർഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കിയത് വിശാൽ ദദ്‍ലാനി, ശേഖർ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി ‘വിക്രം വേദ’ റിലീസ് ചെയ്‍തത്. ഇന്ത്യയിൽ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തപ്പോൾ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Advertisement