ഹൃത്വിക് എന്നും ഒരുപോലെ, കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് വിക്കി കൗശൽ

വിക്കി കൗശൽ ബോളിവുഡിലെ യുവ താരങ്ങളിൽ ഏറ്റവും ആരാധകരുള്ള ആളാണ്. ബോളിവുഡിലെ സുന്ദരനായ നടൻ എന്നു ചോദിച്ചാൽ ഹൃത്വിക് റോഷനും എന്നുമായിരിക്കും ഉത്തരം. വിക്കി കൗശലും ഹൃത്വികും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. വിക്കി കൗശൽ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‍സിന്റ ചടങ്ങിൽ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ച് ഡാൻസ് ചെയ്‍തിരുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. കുട്ടിക്കാലത്ത് ഹൃത്വിക് റോഷനൊപ്പം എടുത്ത ഫോട്ടോയും വിക്കി കൗശൽ വളരെ പ്രത്യേകതയുള്ളത് എന്ന് പറഞ്ഞ് പങ്കുവെച്ചിരിക്കുകയാണ്. വിക്കിയുടെ സഹോദരൻ സണ്ണി കൗശലും ഫോട്ടോയിൽ ഹൃത്വിക്കിനൊപ്പമുണ്ട്. സാറാ അലി ഖാൻ നായികയാകുന്ന പുതിയ ചിത്രം ‘സാറാ ഹത്‍കെ സാറാ ബച്ച‍കെ’ വിക്കി കൗശൽ നായകനായി ജൂൺ രണ്ടിന് റിലീസ് ചെയ്യും.

ലക്ഷ്‍മൺ ഉതേകറാണ് ചിത്രത്തിന്റെ സംവിധാനം. ലക്ഷ്‍മൺ ഉതേക്കർ തിരക്കഥയിലും പങ്കാളിയാകുന്നു. റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. സന്ദീപ് ശിരോദ്‍കറാണ് സംഗീത സംവിധായകൻ. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡേയും ചിത്രം നിർമിക്കുന്നു. രാഘവ് രാമദോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘കപിൽ’ എന്ന കഥാപാത്രമായിട്ട് ആണ് ചിത്രത്തിൽ വിക്കി കൗശൽ വേഷമിടുന്നത്.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഹൃത്വിക് നായകനായത്. പുഷ്‍കർ- ഗായത്രി ദമ്പതിമാർ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവരാണ് നിർമാതാക്കൾ.

Advertisement