കത്തിപ്പടര്‍ന്ന് പുഷ്പ…. ടീസര്‍ കണ്ടത് ഏഴ് കോടിയിലധികം പ്രേക്ഷകര്‍

Advertisement

പ്രേക്ഷക പ്രീതി നേടി കുതിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2-വിന്റെ ടീസര്‍. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ട വീഡിയോ ഇതിനോടകം ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാക്കിസ്താന്‍, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് ഏഴ് കോടിയിലധികം പ്രേക്ഷകരാണ്.
30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ടീസറില്‍ കാണിക്കുന്നത്. കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Advertisement