വര്‍ക്കല: അയിരൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി വിവസ്ത്രനാക്കി, മര്‍ദ്ദിച്ച് എറണാകുളത്തു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകി അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്നാണ് യുവതിയെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറാന് വിസമ്മതിച്ച യുവാവിനെതിരെ ലക്ഷ്മിപ്രിയ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പഴയ കാമുകനെ ഒഴിവാക്കാനായി പുതിയ കാമുകന്റെ സഹായത്തോടെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലക്ഷ്മിപ്രിയ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും 2 പേരെ മാത്രമാണ് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. നേരത്തെ എറണാകുളം സ്വദേശി അമലിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.