താരാരാധനയില്‍ നയന്‍താരപെട്ടു,ഒടുവില്‍ താരം ചെയ്തത്

ചെന്നൈ: താരം നയന്‍താരയാണെങ്കില്‍ തമിഴകം ഇന്നും ഇളകും,കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ നയന്‍താരയെ വളഞ്ഞ് ആരാധകര്‍. മുന്നോട്ട് നടക്കാന്‍ പോലും അനുവദിക്കാതെ ബുദ്ധിമുട്ടിലാക്കിയതോടെ ആരാധകരോട് താരത്തിന് പൊട്ടിത്തെറിക്കേണ്ടിവന്നു.
കുംഭകോണത്തിന് സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. ആരാധകരുടെ തിരക്ക് കാരണം ഇരുവര്‍ക്കും മുന്നോട്ട് നടക്കാന്‍ പോലും കഴിഞ്ഞില്ല. പിന്നീട് പൊലീസ് എത്തി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു

ആരാധകരുടെ ആരാധന അതിരുവിട്ടതോടെ ശാന്തമായി ക്ഷേത്ര ദര്‍ശനം നടത്താന്‍ താരത്തിന് കഴിഞ്ഞില്ല. അതിന് ശേഷം നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി.

ഈ വഴിയെല്ലാം നയന്‍താരയെ ആരാധകരും യൂട്യൂബ് ചാനലുകളും പിന്തുടരുന്നുണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയ ഒരാളോട് നയന്‍താര കയര്‍ത്തു. താന്‍ ഫോണ്‍ തകര്‍ക്കുമെന്നായിരുന്നു നയന്‍താര പറഞ്ഞത്.

Advertisement