എന്റെ എലിസബത്ത്, എന്റേതുമാത്രം; അഭ്യൂഹങ്ങൾക്ക് വിരാമം ഭാര്യയുമൊത്തുള്ള വീഡിയോ പങ്കുവച്ച് ബാല

ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാല. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായാണ് താരം ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.



എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”എന്റെ കൂളിങ് ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി…. അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം” എന്നുപറഞ്ഞുകൊണ്ട് ബാല എലിസബത്തിനെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയാണ്. തുടർന്ന് വിജയ് യുടെ വാരിസ് എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു.


ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി പേരാണ് എത്തിയത്. ആർക്കും നിങ്ങളെ തടഞ്ഞുനിർത്താനാവില്ല, ട്രെൻഡിങ് എന്നാണ് ടിനി കമന്റ് ചെയ്തത്. രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്.

വീഡിയോ

https://www.facebook.com/ActorBalaOfficial/videos/859090382185161/?flite=scwspnss

ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ വീഡിയോയുമായി ബാല രംഗത്തെത്തിയത്.

Advertisement