അർദ്ധരാത്രിയിൽ ആരാധകർക്ക് സർപ്രൈസുമായി ബിഗ് ബി

ബോളിവുഡിലെ ഷഹൻഷാ അമിതാഭ് ബച്ചൻ ഇന്ന് ഒക്ടോബർ 11 ന് തന്റെ 80-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹം മാത്രമല്ല, രാജ്യം മുഴുവൻ ബിഗ്ബിയുടെ ബിഗ് ഡേ ആഘോഷമാക്കുകയാണ്.

അമിതാഭിന്റെ മുംബൈയിലെ വസതിയായ ജൽസയിൽ ഇന്നലെ രാത്രി നിരവധി ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേർന്ന് തടിച്ചുകൂടി. ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകർക്ക് സർപ്രൈസുമായി ബിഗ് ബിയും എത്തി.

മകൾ ശ്വേത ബച്ചൻ നന്ദ, ചെറുമകൾ നവ്യ നവേലി നന്ദ എന്നിവർക്കൊപ്പം ബംഗ്ലാവിന് പുറത്തെത്തിയാണ് താരം ആരാധകർക്ക് സർപ്രൈസ് നൽകിയത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകളിൽ അമിതാഭ് തന്റെ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നത് കാണാം. എല്ലാവരോടും കൈ കൂപ്പി നന്ദിയും പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഗുഡ്‌ബൈ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ ഒടുവിലായി അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ പിറന്നാൾ പ്രമാണിച്ച്‌ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് 80 രൂപയാക്കി പരിമിതപ്പെടുത്തിയതായി ഗുഡ്‌ബൈയുടെ നിർമ്മാതാക്കൾ അറിയിച്ചു.

Advertisement