ഓണത്തിന്റെ ഗൃഹാതുര ഓര്‍മ്മകളുമായി ഓണപ്പൂവ് ശ്രദ്ധേയമാകുന്നു

ഓണക്കാലത്തിന്റെ ഗൃഹാതുര ഓര്‍മ്മകളുമായി എത്തുന്ന ഓണപ്പൂവ് എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ കൊല്ലം ജില്ലയുടെ വിവിധ ലൊക്കേഷനുകളാണുള്ളത്. ആല്‍ബത്തിലെ പൂക്കളം കാണെടീ കൂവരം കിളീ… പൂനിലാക്കൊമ്പിലേ പാര്‍വണം കിളീ… എന്ന പാട്ട് ആലപിച്ചിരിക്കുന്നത് പിന്നണി ഗായികയായ ചിത്ര അരുണ്‍ ആണ്. കൊല്ലം സ്വദേശിയായ പ്രകാശ് ഗോപാലിന്റെ വരികളില്‍ തീര്‍ത്തിരിക്കുന്ന ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് കൊല്ലം സ്വദേശിനി തന്നെയായ പൂര്‍ണിമയാണ്. ആദിത്യ മാജിക്കല്‍ മ്യൂസിക്കാണ് ആല്‍ബം ആസ്വാദകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Advertisement