ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പ്രവേശനം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് വേണം. എസ്.സി/എസ്.ടി. വിഭാഗക്കാർ യോഗ്യതാ പരീക്ഷ പാസായാൽ മതി.

പ്രോസ്‌പെക്ടസ് www.lbskerala.gov.in ൽ ലഭിക്കും. ഏപ്രിൽ രണ്ട് മുതൽ 12 വരെ ഓൺലൈനായോ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ എന്നിവ ഉപയോഗിച്ച്‌ അപേക്ഷാഫോം ഓൺലൈനായി ഏപ്രിൽ 16 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.

Advertisement