ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.06 കോടി; സ്വർണ്ണം 2.532 കിലോഗ്രാം ലഭിച്ചു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ചിൽ ഭണ്ഡാരവരവായി ലഭിച്ചത് 4,06,69,969 രൂപ.2.532 കിലോഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് എട്ട് കിലോ 670 ഗ്രാമാണ്.

നിരോധിച്ച ആയിരം രൂപയുടെ 15 കറൻസിയും 500 ന്റെ 82 കറൻസിയും ലഭിച്ചു.

ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ചുമതല.

ഫെബ്രുവരിയിൽ ഭണ്ഡാരവരവായി 1,84,88,856 രൂപയായിരുന്നു ലഭിച്ചത്. ഒരു കിലോ 054 ഗ്രാം സ്വർണവും കൂടാതെ ആറ് കിലോ 190 ഗ്രാം വെള്ളിയും ലഭിച്ചിരുന്നു.

Advertisement