പുതുതലമുറ കോഴ്സുകൾ പഠിക്കാം കേരള ഡിജിറ്റൽ സർവകലാശാലയിൽ; അപേക്ഷ ജൂൺ 15 വരെ

കേരള ഡിജിറ്റൽ സർവകലാശാലയിൽ പിജി / പിഎച്ച്ഡി പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മിക്കതും പുതുതലമുറ പ്രോഗ്രാമുകളാണ്. Digital University Kerala, Technocity Campus, Mangalapuram, Thonnakkal, Thiruvananthapuram – 695317; ഫോൺ: 8078193800, ഇമെയിൽ: [email protected] / [email protected]; വെബ്: https://duk.ac.in/admission. പിജി പ്രോഗ്രാമുകൾക്കുള്ള അ‍ഡ്മിഷൻ ടെസ്റ്റ് ജൂൺ 24നും പിഎച്ച്ഡിക്കുള്ളത് ജൂൺ 25നും നടത്തും. പിജി റജിസ്ട്രേഷനുള്ള പോർട്ടൽ സിയുഇടി–പിജി ഫലം വരുന്നതോടെ തുറന്ന്, രണ്ടാഴ്ചയ്ക്കുശേഷം അടയ്ക്കും.
പ്രോഗ്രാമുകൾ

1) എംടെക് (എ) എംടെക് കംപ്യൂട്ടർ സയൻസ്. സ്പെഷലൈസേഷൻ: കണക്ടഡ് സിസ്റ്റം & ഇന്റലിജൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി എൻജിനീയറിങ് – 90 സീറ്റ്. കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ അഥവാ ബന്ധപ്പെട്ട ശാഖയിലെ ബിടെക്, അല്ലെങ്കിൽ എംസിഎ, അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഐടി, മാത്‌സ്, സ്റ്റാറ്റ്സ്, ഫിസിക്സ് ഇവയൊന്നിലെ എംഎസ്‌സി– ഇവയൊന്നിൽ 60% മാർക്കോ 6.5/10 ഗ്രേഡോ നേടി ജയിച്ചിരിക്കണം.

പിന്നാക്കവിഭാഗക്കാർക്കുവേണ്ടത് 55%. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. ഇതിനു പുറമേ, നിർദിഷ്ടശാഖയിലെ ഗേറ്റ് സ്കോറും വേണം. ‘ഗേറ്റ്’ യോഗ്യത ഇല്ലാത്തവർ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അ‍ഡ്മിഷൻ ടെസ്റ്റിൽ (DUAT) യോഗ്യത നേടണം. അവസാന വർഷ / സെമസ്റ്ററുകാർക്കും അപേക്ഷിക്കാം. ഫീസ് 2 വർഷത്തേക്ക് 5000 രൂപ ‍ഡെപ്പോസിറ്റ് അടക്കം 2.10 ലക്ഷം രൂപ. ഹോസ്റ്റൽ ചെലവു പുറമേ.

(ബി) എംടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ്. സ്പെഷലൈസേഷൻ: എഐ ഹാർ‍‍ഡ്‌വെയർ / വിഎൽഐഎസ്ഇ / അഗ്രി–ഫുഡ് ഇലക്ട്രോണിക്സ് / സെൻസേഴ്സ് / അപ്ലൈഡ് മെറ്റീരിയൽസ് / ഐഒടി & റോബട്ടിക്സ് / ബയോമെഡിക്കൽ ഇലക്ട്രോണിക്സ് / അൺകൺവെൻഷനൽ കംപ്യൂട്ടിങ് / സിഗ്നൽ പ്രോസസിങ് ഹാർ‍‍ഡ്‌വെയർ – 60 സീറ്റ് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, റോബട്ടിക്സ്, ഐഒടി അഥവാ സമാന ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ശാഖയിലെ ബിടെക്, അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എംഎസ്‌‌സി വേണം. മാർക്ക്, ഗേറ്റ് യോഗ്യത, ഫീസ് മുതലായവ എംടെക് കംപ്യൂട്ടർ സയൻസിന്റേതു പോലെ.

(സി) സെമികണ്ടക്ടർ മാനുഫാക്ചറിങ് ടെക്നോളജിയിൽ സ്പെഷലൈസ് ചെയ്യുന്ന എംടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ് (IISER-DUK മാസ്റ്റേഴ്സ് – 10 സീറ്റ്) എന്ന മറ്റൊരു പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ പിന്നീടു വിജ്ഞാപനം ചെയ്യും.

(ഡി) എംടെക് ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ – 2 വർഷം, വാരാന്ത്യ ക്ലാസുകൾ. ജോലിയിലിരിക്കുന്നവർക്കും ഈ മേഖലയിൽ പ്രാവീണ്യം നേടേണ്ട മറ്റുള്ളവർക്കുമുള്ള പ്രോഗ്രാം. ഒരു വർഷം ക്ലാസുമുറിപഠനവും ഒരു വർഷം പ്രോജക്ടും. 60% മാർക്കോ തുല്യ ഗ്രേഡോ ഉള്ള നിർദിഷ്ട ബിടെക് അഥവാ എംഎസ്‌സി വേണം. – 15 സീറ്റ് ഡിജിറ്റൽ യൂണിവേഴ്സിറ്റി അ‍ഡ്മിഷൻ ടെസ്റ്റ്, ഗേറ്റ്, സിയുഇടി–പിജി എന്നിവ സിലക്‌ഷനു പരിഗണിക്കും. ഫീസ് 2 വർഷത്തേക്ക് 5000 രൂപ ‍ഡെപ്പോസിറ്റ് അടക്കം 3.05 ലക്ഷം രൂപ.

2) എംഎസ്‌സി (എ) എംഎസ്‌സി കംപ്യൂട്ടർ സയൻസ്. സ്പെഷലൈസേഷൻ: മെഷീൻ ഇന്റലിജൻസ് (45 സീറ്റ്) / സൈബർ സെക്യൂരിറ്റി (90 സീറ്റ്). മാത്‌സ് അടങ്ങിയ സയൻസ് / എൻജിനീയറിങ് ബിരുദം 60% മാർക്കോ 6.5/10 ഗ്രേഡോ നേടിയിരിക്കണം, ഫീസ് 2 വർഷത്തേക്ക് 5000 രൂപ ‍ഡെപ്പോസിറ്റ് അടക്കം 2.10 ലക്ഷം രൂപ.

(ബി) എംഎസ്‌സി കംപ്യൂട്ടർ സയൻസ്. സ്പെഷലൈസേഷൻ: ഡേറ്റാ അനലിറ്റിക്സ്, 60 സീറ്റ്

(സി) എംഎസ്‌സി ഡേറ്റാ അനലിറ്റിക്സ്. സ്പെഷലൈസേഷൻ: ജിയോഇൻഫർമാറ്റിക്സ്, ബയളോജിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടേഷനൽ സയൻസ്, ആകെ 90 സീറ്റ്

(ഡി) എംഎസ്‌സി ഇലക്ട്രോണിക്സ്. സ്പെഷലൈസേഷൻ: എഐ ഹാർഡ്‌വെയർ, വിഎൽഎസ്ഐ, അഗ്രി–ഫുഡ് ഇലക്ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐഒടി & റോബട്ടിക്സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്സ്, അൺകൺവെൻഷനൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രോസസിങ് ഹാർഡ്‌വെയർ– 60 സീറ്റ്

(ഇ) എംഎസ്‌സി ഇക്കോളജി. സ്പെഷലൈസേഷൻ: ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്– 30 സീറ്റ്.

3) എംബിഎ എംബിഎ. സ്പെഷലൈസേഷൻ: ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫൈനാൻസ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെന്റ്. 60 സീറ്റ്.

4) പിജി ‍ഡിപ്ലോമ ഇ–ഗവേണൻസ്: കേരളസർക്കാർ ഉദ്യോഗസ്ഥർക്കും കേരളസർക്കാർ സ്വയംഭരണസ്ഥാപന ഉദ്യോഗസ്ഥർക്കും 15 സീറ്റ് വീതം, മറ്റുള്ളവർക്കു 10 സീറ്റ്. ആകെ 40. ഡവലപ്മെന്റ് ഇൻഫർമാറ്റിക്സ് പിജി ഡിപ്ലോമ പിന്നീടു തുടങ്ങും

5) പിഎച്ച്ഡി കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് – 7 സീറ്റ്, ഡിജിറ്റൽ സയൻസസ് – 3 സീറ്റ്. ആകെ 10 സീറ്റ് മറ്റു വിവരങ്ങൾ അപേക്ഷാഫീ 750 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 325 രൂപ. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സിയുഇടി–പിജിയിലെയോ ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റിലെയോ സ്കോർ നേടണം. ഗേറ്റ് സ്കോറുള്ളവർക്ക് ഈ ടെസ്റ്റ്–യോഗ്യത വേണമെന്നില്ല. എംബിഎ പ്രവേശനത്തിന് CAT/ KMAT/ CMAT/ NMAT/ GRE യോഗ്യതയുണ്ടായിരിക്കണം.

Advertisement