സെപ്തംബര്‍ മുതല്‍ ഹോണ്ട കാറുകളുടെ വില കൂടും… കാരണമിതാണ്…

സെപ്തംബര്‍ മാസം മുതല്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചന. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സാഹചര്യമാണ് വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ അറിയിച്ചു. നിലവില്‍ സിറ്റി, അമേയ്സ് എന്നി രണ്ടു മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട വിറ്റഴിക്കുന്നത്. അടുത്ത മാസം മുതല്‍ സിറ്റി, അമേയ്സ് എന്നി രണ്ടു മോഡലുകളുടെ വില പുതുക്കി നിശ്ചയിക്കും. എത്രമാത്രം വില കൂട്ടണമെന്നതിനെ കുറിച്ച് കമ്പനി ആലോചിച്ച് വരികയാണെന്നും കുനാല്‍ ബെല്‍ വ്യക്തമാക്കി. കോംപാക്ട് സെഡാന്‍ ശ്രേണിയിലെ അമേയ്സിന്റെ വില ആരംഭിക്കുന്നത് 7.05 ലക്ഷം രൂപ മുതലാണ്. മിഡ് സൈസ്ഡ് സെഡാന്‍ ശ്രേണിയില്‍പ്പെട്ട ഹോണ്ട സിറ്റിയുടെ അടിസ്ഥാന വില 11.57 ലക്ഷം രൂപയാണ്.ഹൈബ്രിഡിന് 18.89 ലക്ഷം മുതലാണ് എക്സ് ഷോറൂം വില.

Advertisement