കട്ടപ്പന കൊലപാതകങ്ങളുടെ ചുരുളഴിയുന്നു

കട്ടപ്പന. കൊലപാതകങ്ങളുടെ ചുരുളഴിയുന്നു. വൃദ്ധനെയും നവജാതശിശുവിനെയും കൊലപ്പെടുത്തിയത് നിതീഷ് എന്ന് കുറ്റസമ്മതം. കൊലപാതകം കേസിൽ നിതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം കേസിൽ നിതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വീടിൻറെ മുറി നാളെ പൊളിച്ചു പരിശോധന നടത്തും.


2016ൽ നവജാത ശിശുവും 2023 ൽ വിഷ്ണുവിന്റെ പിതാവ് വിജയനും കൊല്ലപ്പെട്ടെന്നാണ് സ്ഥീരികരണം. കൊലക്കുറ്റം സമ്മതിച്ച നിതീഷ് വിജയനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത് കാഞ്ചിയാർ കക്കാട്ടു കടയിലെ വാടകവീട്ടിലെന്ന് മൊഴി നൽകി.

വിജയൻറെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ വീടിന്റെ തറപൊളിച്ച് നാളെ രാവിലെ പരിശോധന നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കട്ടപ്പനയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇതിന്ശേഷം നവജാത ശിശുവിനെ മറവ് ചെയ്ത സ്ഥലം കണ്ടെത്താനുള്ള പരിശോധന തുടങ്ങും. നിതീഷിന്റെ വെളിപ്പെടുത്തലിൽ
രണ്ട് കേസുകൾ പുതുതായി പോലീസ് രജിസ്റ്റർ ചെയ്തു. മോഷണത്തിനിടെ പരിക്കുപറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഷ്ണുവും കൊലപാതകം സംബന്ധിച്ച വിവരം പോലീസിന് നൽകിയിരുന്നു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

Advertisement