ജഡ്ജിയും സ്ത്രീയല്ലേ, അവനെ കൊന്ന് എന്റെ ഭർത്താവ് ജയിലിൽ പോകും; വണ്ടിപ്പെരിയാർ കേസിൽ കോടതിയിൽ കേട്ടത്

Advertisement

കട്ടപ്പന:
വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ട കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് പെൺകുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കൾ. നാടകീയ രംഗങ്ങളാണ് വിധിക്ക് പിന്നാലെ കോടതി പരിസരത്ത് അരങ്ങേറിയത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജുവാണ് പ്രതിയെ വെറുതെവിട്ടു കൊണ്ടുള്ള വിധി പറഞ്ഞത്.
വിധി പ്രസ്താവത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മയും മറ്റും അലറിക്കരഞ്ഞാണ് കോടതിയിൽ രോഷം പ്രകടിപ്പിച്ചത്. ജഡ്ജിക്കെതിരെയും വൈകാരികമായാണ് ഇവർ പ്രതികരിച്ചത്. ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എന്റെ കുഞ്ഞിനെയാണ് അവൻ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്ന് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു കൊമ്ട് പറഞ്ഞു. 14 വർഷം കുട്ടികളില്ലാതെ ആറ്റുനോട്ട് കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങൾക്കും കുഞ്ഞുങ്ങൾ ഉള്ളതല്ലേ..

നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ വെറുതെയിരിക്കുമോ. എന്റെ മോൾക്ക് നീതി കിട്ടിയില്ല. അവനെ ഞങ്ങൾ വെറുതെ വിടില്ല. എന്റെ ഭർത്താവ് അവനെ കൊന്ന് ജയിലിൽ പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ജഡ്ജിയും ഒരു സ്ത്രീ അല്ലേ. ഇങ്ങനെയാണോ ചെയ്യുന്നത്. കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടു. ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

Advertisement