ഗാസയിൽ മാനുഷിക ഇടവേളകൾ വേണം, ഹമാസ് ബന്ദികളെ വിട്ടയക്കണം: യു എൻ രക്ഷാസമിതിയുടെ പ്രമേയം

ഗാസയിൽ മാനുഷിക ഇടവേളകൾ വേണമെന്ന് യുഎൻ രക്ഷാസമിതിയുടെ പ്രമേയം. ഹമാസ് ഉപാധികളില്ലാതെ ബന്ദികളെ വിട്ടയക്കണമെന്നും യു എന്നിന്റെ പ്രമേയത്തിൽ പറയുന്നു. അതേസമയം അമേരിക്ക, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങൾ പ്രമേയം പാസാക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേശം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യു എൻ പ്രമേയം പാസാക്കിയത്.

അതേസമയം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു. ഹമാസ് പ്രവർത്തിക്കുന്നത് ആശുപത്രി കേന്ദ്രീകരിച്ചാണെന്നാണ് ഇസ്രായേൽ പറയുന്നത്. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്.

Advertisement