കാർ​ഗിലിലുണ്ടായ സ്ഫോടനത്തിൽ കുട്ടിയടക്കം മൂന്ന് പേർ മരിച്ചു

ജമ്മു കാശ്മീര്‍.കാർ​ഗിലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ദ്രാസ് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ വൈകിട്ടോടെയാണ് ദ്രാസില്‍ സ്ഫോടനമുണ്ടായത്. ആക്രി സാധനങ്ങള്‍ വില്ക്കുന്ന മേഖലയാണിത്. പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായി പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂ എന്ന്ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ബോംബ് സ്കോട് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement