എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോല-തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ. ചിറക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോല-തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 

ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. സമൂഹമാധ്യമങ്ങൾ വഴി 14-കാരൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. അഗ്നികുണ്ഠത്തിലേക്ക് തെയ്യം ചാടുന്നതാണ് തീച്ചാമുണ്ഡി. ബാലന്‍ അവശനായി കുഴഞ്ഞു വീഴുന്നത് അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് കേസിന് ആധാരമായത്. നേരത്തേതന്നെ വിലക്കിയിരുന്നതായി കമ്മീഷന്‍ പറയുന്നു.

Advertisement