വാട്‌സാപ്പിന്റെ പച്ച നിറം മാറുന്നു….

വാട്സ്ആപ്പില്‍ ഇനി പുതിയ തീം ഫീച്ചര്‍. വാട്‌സാപ്പിന്റെ പച്ച നിറം മാറ്റി ഉപയോക്താക്കളുടെ സൗകര്യ പ്രകാരമുള്ള പുതിയ അഞ്ച് കളറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നിലവിലെ ഡിഫോള്‍ട്ട് തീം മാറ്റി പുതിയ തീം നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് തന്നെ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്. ഇതിനായി പുതിയ സെക്ഷന്‍ വരും. ആപ്പിന്റെ ബ്രാന്‍ഡിങ് നിറം മാറ്റാന്‍ കഴിയുന്ന വിധമാണ് സംവിധാനം. നിലവില്‍ വാട്സ്ആപ്പിന്റെ ബ്രാന്‍ഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറല്‍, പര്‍പ്പിള്‍ എന്നി നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം വരാന്‍ പോകുന്നത്.

Advertisement