വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് നാളെ തുടക്കം

വനിതാ ഫുട്ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ മെല്‍ബണില്‍ തുടക്കം. ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് ആതിഥേയര്‍. ഉദ്ഘടന മത്സരത്തില്‍ ന്യൂസിലന്‍ഡും നോര്‍വെയും തമ്മില്‍ ഏറ്റുമുട്ടും. നാലുതവണ ജേതാക്കളായ അമേരിക്കയാണ് സാധ്യതയില്‍ മുന്നില്‍.

32 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ലോകകപ്പ് ഫുട്‌ബോളാണിത്. ആദ്യ രണ്ടുതവണ 12 ടീമും പിന്നീട് നാലുവട്ടം 16 ടീമും കഴിഞ്ഞ രണ്ടുതവണ 24 ടീമുകളും ലോകകപ്പില്‍ കളിച്ചു. ‘ടസുനി’ എന്ന പെന്‍ഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം. ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങള്‍ക്കിടയിലുള്ള ടാസ്മന്‍ കടലിന്റെ പേരില്‍നിന്നാണ് ടസുനിക്ക് പേരുകിട്ടിയത്.

സൂപ്പര്‍താരങ്ങളുടെ മുഖാമുഖംകൂടിയാണ് ഈ ലോകകപ്പ്. അമേരിക്കയുടെ മേഗന്‍ റാപിനോ, അലെക്സ് മോര്‍ഗന്‍, ബ്രസീല്‍ ഇതിഹാസം മാര്‍ത്ത, സ്പാനിഷ് സൂപ്പര്‍താരം അലെക്സിയ പുറ്റെല്ലസ്, ഓസ്ട്രേലിയയുടെ സാം കെര്‍, ഡെന്‍മാര്‍ക്കിന്റെ പെര്‍ണില്ലെ ഹാര്‍ഡെര്‍, നൈജീരിയന്‍താരം അസിസാത് ഒഷോയല, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ്, കെയ്റ വാല്‍ഷ്, നോര്‍വെയുടെ ആദ ഹെഗെര്‍ബെര്‍ഗ് തുടങ്ങിയവരെല്ലാം ഈ ലോകകപ്പിനെത്തുന്ന സൂപ്പര്‍താരങ്ങളാണ്. ഇതില്‍ റാപിനോയ്ക്കും മാര്‍ത്തയ്ക്കും ഇത് അവസാന ലോകകപ്പ് കൂടിയാണ്.

Advertisement