ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മൈക്ക് പ്രോക്ടര്‍ (77) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു.
ഓള്‍റൗണ്ടറായ മൈക്ക് പ്രോക്ടര്‍, ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏഴു ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1966 മുതല്‍ 70 വരെയുള്ള കാലത്തായിരുന്നു പ്രോക്ടര്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മത്സരങ്ങളെല്ലാം. 1970 കളില്‍ വര്‍ണ വിവേചനത്തിന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ പൊടുന്നനെ അസ്തമിച്ചത്.
വെടിക്കെട്ട് ബാറ്റിങ്ങ് ശൈലിക്കുടമയായിരുന്ന പ്രോക്ടര്‍, ഫാസ്റ്റ് ബൗളറുമായിരുന്നു. പ്രോക്ടറുടെ ഓള്‍റൗണ്ട് മികവ്, രാജ്യാന്തര തലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച ഏഴു ടെസ്റ്റില്‍ ആറിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടികൊടുക്കാന്‍ സഹായിച്ചു. ഏഴു ടെസ്റ്റില്‍ നിന്നായി 41 വിക്കറ്റുകളാണ് പ്രോക്ടര്‍ നേടിയത്.

Advertisement