യശസ്സോടെ ജയ്സ്വാൾ… ഇരട്ട സെഞ്ച്വറി

തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാൾ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായ ഇന്നലെ 179 റൺസടിച്ചെടുത്ത ജയ്സ്വാൾ ഇന്ന് ഇരട്ടസെഞ്ചുറി (209) പൂർത്തിയാക്കി പുറത്താകുകയായിരുന്നു.
ഷൊഐബ് ബഷീറിനെ തുടർച്ചയായ രണ്ട് പന്തിൽ സിക്സറും ഫോറും അടിച്ചാണ് ജയ്സ്വാൾ 200 പൂർത്തിയാക്കിയത്. ജയ്സ്വാളിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ നിലവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടിയിട്ടുണ്ട്. കുൽദീപ് യാദവും (1) ജസ്പ്രിത് ബുംറ (0)യുമാണ് ക്രീസിലുള്ളത്.
ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിക്ക് തൊട്ടുമുമ്പായി ഇന്ന് ഇന്ത്യക്ക് അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറിന് 336 എന്ന നിലയിൽ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്.
ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും ജയ്സ്വാൾ സൃഷ്ടിച്ചു. വിനോദ് കാംബ്ലിയും സുനിൽ ഗവാസ്കറുമാണ് ജയ്സ്വാളിന് മുന്നിലുള്ളത്.

Advertisement