തേവലക്കര ഗേൾസ് ഹൈസ്കൂളിൽ വാർഷികാഘോഷം

Advertisement

തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിലെ വാർഷികാഘോഷം ഫെസ്റ്റേ ഡി ഫിലിസ് 24 നടന്നു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ എ സാബു അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി പഞ്ചായത്ത്‌ മെമ്പർ ലാലി ബാബു, സ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ വി. ഗോവിന്ദപിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ ജഗദീശൻ, പി റ്റി എ വൈസ് പ്രസിഡന്റ്‌ ജി. പ്രമോദ്, എം പി റ്റി എ പ്രസിഡന്റ്‌ ദീപ സജു, സീനിയർ അസിസ്റ്റന്റ് ജെ ഗീത സ്കൂൾ ലീഡർ പൂജ സജു, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആർ. അനിൽകുമാർ സ്വാഗതവും സീനിയർ അദ്ധ്യാപകൻ അഹമ്മദ്‌ നിസാറുദീൻ നന്ദിയും പറഞ്ഞു.

Advertisement