ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമണിക്കാണ് മത്സരം.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം 1-0ന് മുന്നിലാണ്. ഈ വർഷം ടീം ഇന്ത്യയുടെ രണ്ടാം ടി20 മത്സരമാണിത്. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ഈ മത്സരത്തിൽ കളിക്കും. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ കോഹ്‌ലി ഉണ്ടായിരുന്നില്ല.
ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. 2024ലെ ടി20 ലോകകപ്പ് പടിവാതിക്കൽ എത്തിനിൽക്കെ ഇന്ത്യൻ ടീമിന് ഈ പരമ്പര പ്രധാനമാണ്. ടൂർണമെന്റിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ഇതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ കളിക്കും, തുടർന്ന് ഐപിഎൽ ആരംഭിക്കും.

Advertisement