ക്രിക്കറ്റ് കരിയര്‍ നശിപ്പിക്കുമെന്ന് കാമുകിയുടെ ഭീഷണി…. പോലീസിന്റെ സഹായം ആവശ്യപ്പെട്ട് യുവതാരം

Advertisement

യുവ ക്രിക്കറ്റ് താരം കെ.സി. കരിയപ്പ മുന്‍ കാമുകിയുടെ ഭീഷണികളെ തുടര്‍ന്ന് പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പൊലീസ് സംരക്ഷണം വേണമെന്നുമാണ് താരത്തിന്റെ ആവശ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് കാമുകിയുമായി പിരിഞ്ഞതെന്നു കരിയപ്പ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.
കര്‍ണാടകയിലെ കുടക് സ്വദേശിയായ കെ.സി. കരിയപ്പയ്ക്ക് എതിരെ യുവതി ഒരുവര്‍ഷം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നുകള്‍ നല്‍കിയതായും പരാതിപ്പെട്ടാണ് അന്ന് യുവതി പൊലീസിനെ സമീപിച്ചത്.
2015 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് കരിയപ്പ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയത്. പിന്നീട് പഞ്ചാബ് കിങ്‌സിലും രാജസ്ഥാന്‍ റോയല്‍സിലും കളിച്ചു. 2021 ല്‍ വിജയ് ഹസാരെ ട്രോഫിയിലാണു താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറുന്നത്.

Advertisement