ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ജോ റൂട്ട് കളിക്കില്ല

വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കളിക്കില്ല. ടീമില്‍ നിന്നു ഒഴിവാകുന്നതായി റൂട്ട് വ്യക്തമാക്കിയെന്ന് രാജസ്ഥാന്‍ സ്ഥിരീകരിച്ചു. 
കഴിഞ്ഞ സീസണിലാണ് കരിയറില്‍ ആദ്യമായി ജോ റൂട്ട് ഐപിഎല്‍ കളിച്ചത്. കാര്യമായ അവസരങ്ങള്‍ രാജസ്ഥാനില്‍ റൂട്ടിനു കിട്ടിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിനു വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ഒറ്റ സീസണ്‍ മാത്രം കളിച്ചാണ് റൂട്ടിന്റെ പിന്‍മാറ്റം. 
കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് റൂട്ടിന്റെ പിന്‍മാറ്റം.

Advertisement