വിരാട് കോലി വീണ്ടും അച്ഛനാകുന്നു… പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോലി രണ്ടാമതും അച്ഛനാകാന്‍ പോവുകയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രസ്താവന പിന്‍വലിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. പറഞ്ഞത് സത്യമല്ല, കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കിട്ടത്തില്‍ ക്ഷമ ചോദിക്കുന്നു. ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചു.

Advertisement