അമര്‍നാഥ് യാത്രാനിയന്ത്രണം: വിനോദസഞ്ചാര മേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും തിരിച്ചടി

ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് മുമ്പില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പന്നങ്ങളുടെ വിപണിയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട് .കശ്മീര്‍ താഴ് വരയില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാനുള്ള മികച്ച അവസരമായിരുന്നു അമര്‍നാഥ് യാത്ര. ഇതിന് തടസം നേരിട്ടതോടെ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

പഹല്‍ഗാമില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളൂ. അരു താഴ് വരയില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് തന്നെ സന്ദര്‍ശകര്‍ തിരിച്ച് പോകണമെന്നും അനന്തനാഗ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതോടെ ട്രക്കിംഗിനെത്തുന്ന പല സംഘങ്ങളും തിരിച്ച് പോകുകയാണ്. 2000 ട്രക്കിംഗുകാര്‍ സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ മറ്റിടങ്ങളിലേക്ക് വഴി മാറ്റി വിട്ടുപഹല്‍ഗാമിലെ സാഹസിക വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണിത്. സഞ്ചാരികളുടെ പറുദീസയെന്നാണ് പഹല്‍ഗാം അറിയപ്പെടുന്നത്. അമര്‍നാഥ് യാത്രയുടെ വഴിയില്ലാതിരുന്നിട്ടും എന്ത് കൊണ്ടാണ് അരുവാലിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല.

കശ്മീരിന്റെ പ്രത്യേക പദവി 2019ല്‍ റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ വിനോദസഞ്ചാര സീസണാണിത്. കാലങ്ങളായി സഞ്ചാരികളെ സര്‍വത്മനാ സ്വീകരിക്കുന്ന മേഖലയാണ് കശ്മീര്‍. എന്നാല്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ യാത്രയെ സങ്കീര്‍ണമാക്കിയിരിക്കുന്നു.

കാര്‍ഗിലില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കാരെ പലരെയും സോനാമാര്‍ഗില്‍ തടയുകയാണ്. സമയം കഴിഞ്ഞെന്ന പേരിലാണ് ഇത്. ഇത്തരത്തിലുള്ള താമസം മൂലം പലര്‍ക്കും വിമാനങ്ങളും നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ സഞ്ചാരികള്‍ ഭാവിയില്‍ ഇങ്ങോട്ടേക്ക് വരുന്നതും തടയും.

അടുത്ത നാല്‍പ്പത് ദിവസത്തേക്ക് മിക്ക ട്രാവല്‍ ഏജന്‍സികളും പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല, അമര്‍നാഥ് യാത്ര അവസാനിക്കുന്ന ഓഗസ്റ്റ് 11 വരെയാണ് ഇത.

Advertisement