തൃക്കാക്കരയിൽ ജനം വിധിയെഴുതി; പോളിംഗ് കുറഞ്ഞു, 68.75%

കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ പോൾ ചെയ്തത് 68.75% വോട്ടുകൾ. മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനത്തിനു വിരുദ്ധമായി വോട്ടിംഗ് അവസാനിക്കും വരെ തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു വോട്ടെടുപ്പ് .

കഴിഞ്ഞ തവണ 70% ആയിരുന്നു പോളിംഗ്. ആകെയുള്ള 1,96,805 വോട്ടുകളിൽ 1,35, 279 പേരാണ് ഇത്തവണ വോട്ടുരേഖപ്പെടുത്തിയത്. 61,526 പേർ വോട്ടു രേഖപ്പെടുത്താനെത്തിയില്ല. രണ്ടു ബൂത്തുകളിൽ കള്ളവോട്ടുകൾ രേഖപ്പെടുത്താനെത്തിയവരെ പിടികൂടി. പൊന്നുരുന്നിയിലും, കൊല്ലംകുടി മുകളിലുമാണ് വ്യാജവോട്ടിന് ശ്രമം നടന്നത്.

Advertisement