പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്; മാഹിയിലെ പമ്പുകളിൽ തിരക്കോടെ തിരക്ക്

മാ​ഹി: ഇ​ന്ധ​ന വി​ല കേ​ര​ള​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ​തോ​ടെ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ൻ​തി​ര​ക്ക്.

പെ​ട്രോ​ളി​നു ലി​റ്റ​റി​നു 93.78 രൂ​പ​യും ഡീ​സ​ലി​നു 83.70 രൂ​പ​യു​മാ​ണ് മാ​ഹി​യി​ലെ പു​തി​യ നി​ര​ക്ക്. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നു​പു​റ​മെ ബാ​ര​ലി​ലും നി​റ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​പോ​കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പെ​ട്രോ​ളി​ന് 106.06 രൂ​പ​യും ഡീ​സ​ലി​ന് 95 രൂ​പ​യു​മാ​ണ്. കേ​ര​ള​ത്തി​നേ​ക്കാ​ൾ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 12.28 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 11.30 രൂ​പ​യു​ടെ​യും കു​റ​വാ​ണ് മാ​ഹി​യി​ലു​ള്ള​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർത്തി പ​ങ്കി​ടു​ന്ന മാ​ഹി​യി​ൽ ഇ​ന്ധ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​ളു​ക​ൾ ജോ​ലി ക​ഴി​ഞ്ഞു​മ​ട​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര മാ​ഹി മേ​ഖ​ല​യി​ലു​ള്ള പ​മ്പു​ക​ളി​ലു​ണ്ടാ​കും. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​ന്ന വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഉ​ൾപ്പെ​ടെ മാ​ഹി​യി​ൽനി​ന്നാ​ണ് ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കും നേ​രി​ടു​ന്നു. ഇ​ടു​ങ്ങി​യ റോ​ഡു​ക​ളു​ള്ള കോ​പ്പാ​ല​ത്ത് നി​ര​ന്ത​രം ഗ​താ​ഗ​ത ത​ട​സ്സ​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ ചി​ല​പ്പോ​ൾ പ​രി​മ​ഠം മു​ത​ൽ അ​ഴി​യൂ​ർ വ​രെ​യും ഗ​താ​ഗ​ത​ത​ട​സ്സം രൂ​ക്ഷ​മാ​വാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ വി​ല കൂ​ടി​യ​പ്പോ​ൾ മാ​ഹി​യി​ലെ മി​ക്ക പ​മ്പു​ക​ളി​ലും വൈ​കീ​ട്ടാ​വു​ന്ന​തോ​ടെ സ്‌​റ്റോ​ക്ക് തീ​രു​ന്ന കാ​ഴ്ച​യാ​ണ്.

മാഹി മേ​ഖ​ല​യി​ൽ മാത്രം 16 പ​മ്പു​ക​ളാണുള്ളത്. ഇവിടെ 300ഓ​ളം ജീ​വ​ന​ക്കാ​രുണ്ട്. മുമ്പു​ണ്ടാ​യി​രു​ന്ന വേ​ത​നം ത​ന്നെ​യാ​ണ് ഇ​ര​ട്ടി വാ​ഹ​ന​ങ്ങ​ൾ ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തു​ന്ന ഇ​പ്പോ​ഴും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Advertisement