നവീകരണ പ്രവൃത്തി: മൂന്നു ട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സേലം-ജോലാർപേട്ട സെക്ഷനിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 23, 30 തീയതികളിൽ മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം.

രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് തുടങ്ങേണ്ട ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352) ഈ രണ്ട് ദിവസങ്ങളിലും മൂന്ന് മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ യാത്ര തുടങ്ങൂ.

രാവിലെ ഒമ്പതിനുള്ള എറണാകുളം-ബംഗളൂരു ഇൻറർസിറ്റിയും (12678) യാത്ര തുടങ്ങാൻ മൂന്ന് മണിക്കൂർ വൈകും. കൊച്ചുവേളി-ഇൻഡോർ അഹല്യനഗരി പ്രതിവാര ട്രെയിനും യാത്രാമധ്യേ 20 മിനിറ്റ് വൈകും.

Advertisement