കൗമാരക്കാർക്ക് കോവോവാക്സിൻ നൽകാൻ സർക്കാർ സമിതിയുടെ അനുമതി

ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിൻ യജ്ഞത്തിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്സിനും ഉൾ​പ്പെടുത്താൻ സർക്കാർ സമിതിയുടെ ശിപാർശ.

12 മുതൽ 17 വരെ ​പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്സിൻ കുത്തിവെക്കാൻ ​ഡ്രഗ്സ് കൺട്രോളർ നേരത്തേ അനുമതി നൽകിയിരുന്നു.

സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 900 രൂപക്ക് കോവോവാക്‌സ് വാക്സിൻ നൽകുമെന്ന് കമ്പനി അറിയിച്ചു. സർക്കാറിന് നൽകുന്ന വില പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ മാർച്ച്‌ 16 മുതലാണ് 12- 17 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ തുടങ്ങിയത്.

Advertisement