മൂക്കിൽ കൂടി നൽകുന്ന വാക്സിൻറെ പരീക്ഷണം എയിംസിൽ ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇൻട്രാ നേസൽ വാക്സിൻറെ പരീക്ഷണം എയിംസിൽ ആരംഭിച്ചു.ഭാരത് ബയോടെക് ആണ് നേസൽ വാക്സിൻ നിർമിക്കുന്നത്.കോവാക്സിൻറെയോ കോവിഷീൽഡിൻറെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായായിരിക്കും നൽകുക.

18 വയസ്​ പൂർത്തിയാക്കുകയും, അഞ്ച് മുതൽ ഏഴ് മാസം മുമ്പ്​ വരെ വാക്സിനേഷൻ പൂർത്തിയായവർക്കുമായിരിക്കും വാക്സിൻ നൽകുകയെന്ന് എയിംസിലെ സെൻറർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. സഞ്ജയ് റായ് അറിയിച്ചു.

ഭാരത് ബയോടെക് നിർമിച്ച ബി.ബി.വി154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. ജനുവരിയിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിന്റെ പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

മൂക്കിൽ കൂടി നൽകുന്ന വാക്സിൻറെ പരീക്ഷണം എയിംസിൽ ആരംഭിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇൻട്രാ നേസൽ വാക്സിൻറെ പരീക്ഷണം എയിംസിൽ ആരംഭിച്ചു.ഭാരത് ബയോടെക് ആണ് നേസൽ വാക്സിൻ നിർമിക്കുന്നത്.

കോവാക്സിൻറെയോ കോവിഷീൽഡിൻറെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായായിരിക്കും നൽകുക.

Advertisement