കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ,മനോഹർലാൽ ഖട്ടറും ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ

ന്യൂഡൽഹി. ഗഡ്കരിയെ പുറത്തേക്ക് ക്ഷണിച്ചവരെ ഞെട്ടിച്ച് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ,മനോഹർലാൽ ഖട്ടറും രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയപ്പോൾ കർണാടകയിൽ പ്രമുഖരെ തഴഞ്ഞു.അതേസമയം രണ്ടാംഘട്ട പട്ടികയിൽ കേരളം ഇടം പിടിച്ചില്ല



11 സംസ്ഥാനങ്ങളിൽ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്.നിതിൻ ഗഡ്കരി ,അനുരാഗ് ഠാക്കൂർ, പിയൂഷ് ഗോയൽ ,ഭാരതി പവാർ , പ്രൾഹാദ് ജോഷി,ശോഭാ കരന്തലജേ,റാവു ഇന്ദ്രജിത്ത് സിംഗ് യാദവ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ കേന്ദ്ര മന്ത്രിമാർ.സിറ്റിംഗ് സീറ്റ് ആയ നാഗ്പൂരിൽ നിന്ന് തന്നെ നിതിൻ ഗഡ്കരി മത്സരിക്കും.മുൻ മുഖ്യമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ,ത്രിവേന്ദ്ര സിംഗ് റാവത്ത്,ബസവരാജ് ബൊമൈ എന്നിവർക്ക് സീറ്റ് ലഭിച്ചു.കർണാലിൽ നിന്ന് തന്നെയാണ് ഖട്ടർ ജനവിധി തേടുന്നത്.
ജനതാദൾ നേതാവ് എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിലും അശോക് തൻവർ സിർസയിലും ബീഡിൽ പങ്കജ മുണ്ടെ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലെ മറ്റ് പ്രമുഖർ.പാർലമെൻറ് പുകയാക്രമണ വിവാദത്തിൽപ്പെട്ട പ്രതാപ് സിൻഹയെ ഒഴിവാക്കി.മുൻകേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്കും,നളികുമാർ കട്ടീലിനും സീറ്റില്ല.കേരളത്തിൽ ഒഴിച്ചിട്ട നാല് സീറ്റുകളിലെ പ്രഖ്യാപനം അടുത്തഘട്ടത്തിൽ ഉണ്ടാകും

Advertisement