പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യുഡിഎഫിന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്

കോഴിക്കോട് . പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യുഡിഎഫിന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. മുസ്ലിം ലീഗ് ഓഫീസ് മുതൽ കോഴിക്കോട് കടപ്പുറത്തെ രക്തസാക്ഷി മണ്ഡപം വരെയായിരുന്നു മാർച്ച്.  എം കെ രാഘവൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ ഒരു വിഭാഗത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

Advertisement