വാട്ടർ മെട്രോയുടെ പുതിയ നാല് ടെർമിനലുകളുടേയും രണ്ട് റൂട്ടുകളുടേയും ഉദ്ഘാടനം ഇന്ന്

കൊച്ചി .വാട്ടർ മെട്രോയുടെ പുതിയ നാല് ടെർമിനലുകളുടേയും രണ്ട് റൂട്ടുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കും.
ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.
മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകളാണ് പുതുതായി ആരംഭിക്കുന്നത്.
ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.
ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു

Advertisement