യുപിഐ ഇടപാട്: ഫീസ് ഈടാക്കിയാൽ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേ

ഇടപാടിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ആളുകളും യുപിഐ സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുപിഐ ഇടപാടിന് ഒരിക്കലോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവവും നിരവധിപ്പേര്‍ പങ്കുവെച്ചതായും ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

364 ജില്ലകളില്‍ നിന്നായി 34000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സര്‍വേ നടത്തിയത് എന്ന് ലോക്കല്‍സര്‍ക്കിള്‍സ് പറയുന്നു. ഇതില്‍ 73 ശതമാനം പേരും ഇടപാടിന് ഫീസ് ഏര്‍പ്പാടാക്കാന്‍ തുടങ്ങിയാല്‍ യുപിഐ ഉപേക്ഷിക്കുമെന്ന് പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ മാത്രമാണ് ഇടപാടിന് ഫീസ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

Advertisement