ഒറ്റ നേതാവിലും ഭാഷയിലും വിശ്വസിക്കുന്നവരാണ് ബിജെപിയും ആർഎസ്എസും , രാഹുൽ

ലഖിപൂര്‍ . ഒറ്റ നേതാവിലും ഭാഷയിലും വിശ്വസിക്കുന്നവരാണ് ബിജെപിയും ആർഎസ്എസും എന്ന് രാഹുൽ ഗാന്ധി ,എന്നാൽ കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നുവെന്നും രാഹുൽ ഗാന്ധി. രാജ്യത്ത് ഏറ്റവും അഴിമതിയുള്ള സർക്കാർ അസമിലേതെന്ന് വിമർശിച്ച രാഹുൽ ഗാന്ധി.

ബിജെപി യുടെ മറ്റു മുഖ്യമന്ത്രിമാർ അഴിമതി പഠിക്കുന്നത് ഹിമന്ത ബിശ്വ ശർമയിൽ നിന്നാണെന്ന് വിമർശിച്ചു. അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടു ദിവസം പൂർത്തിയാക്കി. ഇന്ന് ലഖിപൂരിൽ നിന്നും ഇറ്റാനഗർ വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുക.

Advertisement