പശ്ചിമബംഗാള്‍,എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുരക്ഷാ വർദ്ധിപ്പിച്ചു

കൊല്‍ക്കൊത്ത.പശ്ചിമബംഗാളിൽ പരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുരക്ഷാ വർദ്ധിപ്പിച്ചു.പരിശോധനയ്ക്കായി കൂടുതൽ കേന്ദ്ര പോലീസ് സേനയെ ഇഡിക്ക് ഒപ്പം നിയോഗിക്കും.ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി.റേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ ബോൺഗാവ് മുനിസിപ്പാലിറ്റി ചെയർമാൻ ശങ്കർ ആധ്യയെ ഇന്ന് ഇഡി അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് ബിജെപി പാർട്ടികൾ.

റേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ബംഗാളിലെ 24 നോർത്ത് പർഗാനയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ ഇഡി പരിശോധനയ്ക്കായി എത്തിയ നേരം നാട്ടുകാരുടെ ആക്രമണം ഉണ്ടായത്.സംഭവത്തെ ഗൗരവകരമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. പരിശോധനയ്ക്കായി ഇഡിക്കൊപ്പം കേന്ദ്ര പോലീസ് സേനയെ നിയോഗിക്കും.ഔദ്യോഗിക കൃത്യനിർവഹണംതടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.അന്വേഷണ ഏജൻസിക്കെതിരായ ആക്രമണത്തിൽ പശ്ചിമബംഗാൾ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബംഗാൾ ഗവർണർ ആനന്ദ് ബോസ് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെയും ഉദ്യോഗസ്ഥർ ഹാജരായില്ല.

സംസ്ഥാനത്ത് തൃണമൂലിനെ കടന്നാക്രമിച്ച് കോൺഗ്രസും ബിജെപിയും ഒരുപോലെ രംഗത്തെത്തി. ഫെഡറൽ തത്വങ്ങൾ ലംഘിച്ച മമത മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നാലെ റേഷൻ അഴിമതി കേസിൽ നടപടി ശക്തമാക്കാൻ ആണ് ഇഡിയുടെ നീക്കം.കേസിൽ മുൻ ബോൺഗാവ് മുനിസിപ്പാലിറ്റി ചെയർമാൻ ശങ്കർ ആധ്യയെ ഇന്ന് ഇഡി അറസ്റ്റ് ചെയ്തു

Advertisement