അയോദ്ധ്യയിലെ പുതിയ വിമാനത്താവളത്തിന് വാത്മീകി മഹര്‍ഷിയുടെ പേര്

Advertisement

അയോദ്ധ്യ.നാളെ ഉദ്ഘാടനം ചെയ്യുന്ന അയോദ്ധ്യയിലെ പുതിയ വിമാനത്താവളത്തിന് വാത്മീകി മഹര്‍ഷിയുടെ പേര് നല്‍കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്.1450 കോടി രൂപ ചിലവാക്കിയാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.6500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വിമാനത്താവളം.

പ്രതിവര്‍ഷം പത്ത് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളാണ് വിമാനത്താവളത്തിലുള്ളത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ ക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ മുന്‍വശം പണികഴിപ്പിച്ചിരിക്കുന്നത്

Advertisement