സ്ഫോടക വസ്തു നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. 9 പേർ മരിച്ചു

Advertisement

മുംബൈ. മഹാരാഷ്ട്രയിൽ സ്ഫോടക വസ്തു നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. 9 പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്.
നാഗ്പൂരിലെ സോളാർ എക്സ്പ്ലസിവ്സ് എന്ന കമ്പനിയിലാണ്
അപകടം. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

നാഗ്പൂരിലെ ബസാർഗാവിൽ സോളാർ എക്സ്പ്ലോസീവ് എന്ന കമ്പനിയിൽ
ഇന്ന് രാവിലെ 9 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.കാസ്റ്റ് ബൂസ്റ്ററുകൾ പാക്ക് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി.ആസമയം ഫാക്റ്ററിയിൽ ഉണ്ടായിരുന്ന 12 തൊഴിലാളികളിൽ 9 പേരാണ് മരിച്ചത്. മരിച്ചവരിൽ ആറു പേർ സ്ത്രീകളാണ്.

പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് രക്ഷപ്രവർത്തനം തുടരുന്നതായി നാഗ്പൂർ റൂറൽ എസ് പി ഹർഷ് പോഡ്ഡർ അറിയിച്ചു.

സൈന്യത്തിനും ഖനികളിൽ ഉപയോഗിക്കുന്നതിനുമായി സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിന്റ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Advertisement