കോൺഗ്രസ്‌ എംപി ധീരജ് സാഹുവിനെതിരായ ഐടി നടപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷം

ന്യൂഡെല്‍ഹി.പാർലമെന്റിൽ കോൺഗ്രസ്‌ എംപി ധീരജ് സാഹുവിനെതിരായ ഐടി നടപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷം. അഴിമതിയുടെ മറുപടി കോൺഗ്രസ് പറയണമെന്ന് ജാർഖണ്ഡ് ബിജെപി എംപി സഞ്ജയ് സേത്. പട്ടിക വിഭാഗങ്ങളെ കോൺഗ്രസ് ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് പിയൂഷ് ഗോയൽ രാജ്യസഭയിൽ. ഹമാസ് വിഷയത്തിലെ മറുപടിക്കത്ത് തന്റേതെന്ന് വി മുരളീധരൻ ലോകസഭയിൽ പറഞ്ഞു.

പാർലമെന്റിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് രാജ്യസഭാ എംപി ധീരജ് സാഹുവിനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടി. കോൺഗ്രസിനെ കടന്നാക്രമിച്ചു കൊണ്ട് വിഷയം ഇരു സഭകളിലും ഭരണപക്ഷം ഉയർത്തി.

സഖ്യകക്ഷികളുടെ ബലത്തിലാണ് കോൺഗ്രസ് നിലനിൽക്കുന്നതെന് പിയൂഷ് ഗോയൽ പറഞ്ഞു.എം.പി ധീരജ് സാഹുവിനെതിരെ പത്രങ്ങളിൽ വന്ന വാർത്തകൾ ഭരണപക്ഷം ലോകസഭയിൽ ഉയർത്തി പ്രതിഷേധിച്ചു

ഹമാസ് വിഷയത്തിൽ എംപി കെ സുധാകരന് നൽകിയ മറുപടി കേന്ദ്ര സഹമന്ത്രി മീനാക്ഷി ലെഖിയുടേതല്ലെന്നും തന്റേതാണെന്നും വി മുരളീധരൻ വിശദീകരിച്ചു.സഭനടപടികൾക്ക് മുൻപ് തന്നെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ രാജി ആവിശ്യപ്പെട്ട് കെ.സുധാകരന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി

Advertisement