മണ്ഡലത്തിൽ നിന്ന് ഒളിച്ചോടി എന്ന പ്രചാരണം , അമേഠിയിലും രാഹുൽ മത്സരത്തിനിറങ്ങും

ന്യൂഡെല്‍ഹി.രാഹുൽഗാന്ധി വയനാട്ടിലും അമേഠിലും മത്സരിച്ചേക്കും.പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയാക്കാനും കോൺഗ്രസിൽ ധാരണ.മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ മുതിർ നേതാക്കൾ മത്സരംഗത്ത് ഉണ്ടായേക്കും.പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലിയിൽ പോസ്റ്റർ.രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്ന ഇടത് വാദം തള്ളാതെ പി ജെ കുര്യൻ.

വയനാടിന് പകരം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മണ്ഡലം മാറിയേക്കുമെന്ന ചർച്ചകൾക്കിടെയാണ് രാഹുലിനെ വയനാട്ടിൽ തന്നെ രണ്ടാമൂഴത്തിന് ഇറക്കാൻ കോൺഗ്രസിൽ ധാരണയായത്.അമേഠി കൈവിട്ടപ്പോൾ കൂടെ നിന്ന വയനാടിനെ കയ്യൊഴിയേണ്ട എന്നാണ് ഹൈക്കമാൻഡ് നിലപാട്.രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ യുഡിഎഫിൽ ഒരേ വികാരം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മണ്ഡലത്തിൽ നിന്ന് ഒളിച്ചോടി എന്ന പ്രചാരണം മറികടക്കാൻ ഇക്കുറി അമേഠിയിലും രാഹുൽ മത്സരത്തിനിറങ്ങും.ഇന്ത്യ സഖ്യത്തിലും ഇതേ ആവശ്യം ഉയർന്നിരുന്നു.2004 മുതൽ ഒപ്പം നിന്ന് അമേഠി 19ലാണ് രാഹുലിനെ കൈവിട്ടു സ്മൃതി ഇറാനിയെ പാർലമെൻറിൽ എത്തിച്ചത്.സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയതോടെ മണ്ഡലം പ്രിയങ്കയിലുയുടെ നിലനിർത്താനാണ് കോൺഗ്രസിന്റെ നീക്കം.മത്സരത്തിനായി പ്രിയങ്കയും സന്നദ്ധത അറിയിച്ചതായാണ് വിവരം.പ്രിയങ്കക്കായി റായ്ബറേലിയിൽ ഇതിനകം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
നാളെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടുദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.അതേസമയം,
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്ന് ഇടതുപക്ഷത്തിന്റെ വാദം തെറ്റെന്നു പറയാൻ ആകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പ്രതികരിച്ചു.

രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മുൻ മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട് കമൽനാഥ്, ഭൂപേഷ് ബാഗേൽ എന്നിവരെ മത്സരംഗത്ത് ഇറക്കാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്

Advertisement