സിൽക്യാര തുരങ്കം അപകടം: രക്ഷാദൗത്യം ഇന്നുച്ചയോടെ പുനരാരംഭിക്കും, പ്രതീക്ഷയോടെ രാജ്യം

ഉത്തരകാശി:
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ഡ്രില്ലിംഗ് യന്ത്രം ഉറപ്പിച്ച് വെച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിന് ശേഷം ഉച്ചയോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് നീക്കം. ഇന്നലെ തൊഴിലാളികളിലേക്ക് രക്ഷാ കുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുമ്പാണ് രക്ഷാദൗത്യം തടസ്സപ്പെട്ടത്

ഡ്രില്ലിംഗ് യന്ത്രം ഉറപ്പിച്ച് നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം തകർന്നതാണ് തടസ്സമായത്. കോൺക്രീറ്റിനുള്ളിലെ സിമന്റ് മിശ്രിതം ഇന്നുച്ചയോടെ മാത്രമേ ഉറയ്ക്കൂ. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നത് പരിഗണിച്ചെങ്കിലും ഇതിന്റെ ബലം സംബന്ധിച്ച് അധികൃതർക്ക് സംശയമുണ്ടായിരുന്നു. തുടർന്നാണ് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് ചെയ്തത്

എട്ട് മീറ്ററിൽ താഴെ മാത്രമാണ് ഇനി രക്ഷാ കുഴലിന് മുന്നോട്ടു പോകാനുള്ളത്. 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.

Advertisement