25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന ഗൗതമിയുടെ പരാതി; ആറ് പേർക്കെതിരെ കേസെടുത്തു

Advertisement

ചെന്നൈ:25 കോടി രൂപ മൂല്യമുള്ള തന്റെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്. ശ്രീപെരുംപുത്തൂരിൽ അടക്കം തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു

ഗൗതമിയുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. കാഞ്ചിപുരം ജില്ലാ പോലീസിനാണ് അന്വേഷണ ചുമതല. 46 ഏക്കർ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പൻ എന്ന കെട്ടിട നിർമാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നുവെന്ന് ഗൗതമി പറയുന്നു. അവർക്ക് താൻ പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. എന്നാൽ വ്യാജരേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവർ 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തിരിക്കുകയാണെന്നാണ് ഗൗതമിയുടെ പരാതി.

Advertisement