ചവറ: പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഊരുവലത്ത് നാളെ നടക്കും. വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനടവഴി പന്മന തമ്പുരാന്‍ ഊരുവലത്തിനിറങ്ങും. ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്, പറമ്പിമുക്ക് വഴി പരിയാരത്ത് എത്തും. അവിടെ വിശേഷാല്‍ പൂജയ്ക്ക് ശേഷം മുഖംമൂടിമുക്ക്, കൊട്ടുകാട്, ചവറ ഭരണിക്കാവ്, കൊറ്റന്‍കുളങ്ങര വഴി ശങ്കരമംഗലം കാമന്‍കുളങ്ങര ക്ഷേത്രത്തിലെത്തും.
തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം ദേശീയപാത വഴി പന്മന ക്ഷേത്രത്തിലെത്തി പള്ളിവേട്ട നടത്തും. ഊരുവലത്തു കടന്നുപോകുന്ന വഴികളില്‍ ഭക്തര്‍ ദേവന് നിറപറ സമര്‍പ്പിക്കും. തിങ്കളാഴ്ച 3ന് പന്മന ക്ഷേത്രത്തില്‍ നിന്ന് ആറാട്ടുഘോഷയാത്ര കാമന്‍കുളങ്ങര മഹാദേവക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്തതിന് ശേഷം അഞ്ചുമനയ്ക്കല്‍ ക്ഷേത്രം വഴി ടിഎസ് കനാല്‍ കടന്ന് അറബിക്കടലില്‍ ആറാട്ട് നടത്തിയശേഷം തിരികെ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി കൊടിയിറങ്ങുന്നതോടെ ഊരുവലത്ത് ഉത്സവത്തിനു സമാപനമാകും.